ലഹരിക്കെതിരെ യോദ്ധാവാകാം : മൂവാറ്റുപുഴയിൽ ലഹരിവിരുദ്ധ ജാഥയും സമ്മേളനവും ഇന്ന്
1539466
Friday, April 4, 2025 5:00 AM IST
മൂവാറ്റുപുഴ: മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗത്തിനെതിരെ ‘ലഹരിക്കെതിരെ യോദ്ധാവാകാം’ എന്ന ആപ്തവാക്യവുമായി മലങ്കര കാത്തലിക് അസോസിയേഷൻ മൂവാറ്റുപുഴ രൂപത സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാൽനട ജാഥയും സമ്മേളനവും ഇന്ന് നടക്കും.
രാവിലെ 9.30ന് വാഴപ്പിള്ളി കത്തീഡ്രൽ, കെഎസ്ആർടിസി, ബിസ്മി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന കാൽനട ജാഥ നെഹ്റു പാർക്ക് ജംഗ്ഷനിൽ എത്തിച്ചേരുന്പോൾ ലഹരി വിരുദ്ധ സമ്മേളനവും പ്രതിജ്ഞയും നടക്കും. മൂവാറ്റുപുഴ രൂപതാധ്യക്ഷനും കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാനുമായ യുഹാനോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ ആമുഖ പ്രഭാഷണം നടത്തും. എംസിഎ മൂവാറ്റുപുഴ രൂപത പ്രസിഡന്റ് എൻ.ടി ജേക്കബ് അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ഫാ. ജോർജ് മാങ്കുളം, വിൽസണ് കെ. ജോണ്, വി.സി. ജോർജ് കുട്ടി, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, എൽദോ വട്ടക്കാവിൽ, എൽദോ പുക്കുന്നേൽ, ഷിബു ചുങ്കത്ത്, തോമസ് കോശി, സുഭാഷ് വെട്ടിക്കാട്ടിൽ, സി.ബി. ഷിബു, എബിഷ് കുരാപ്പിള്ളിൽ, ഷിബു പനച്ചിക്കൽ, മേരി ടവേഴ്സ് എന്നിവർ പ്രസംഗിക്കും.
മൂന്ന് കേന്ദ്രങ്ങളിൽ നിന്നുള്ള കാൽനട ജാഥയ്ക്ക് മേഖല പ്രസിഡന്റുമാരായ ബിനോ പി. ബാബു, പി.എം. കുഞ്ഞുമോൻ, എം.എ. വർഗീസ്, ഗീവർഗീസ് മാങ്കുളത്ത്, കെ.എ. ജോസഫ്, ജിൻസ് മിന്പാട്ടുമുറ്റം എന്നിവർ നേതൃത്വം നൽകും.