തോപ്പുംപടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനസ്ഥാപിച്ചില്ല
1539456
Friday, April 4, 2025 4:33 AM IST
തോപ്പുംപടി: സൗന്ദര്യവത്കരണത്തിന്റെ പേരിൽ നീക്കം ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുന:സ്ഥാപിക്കാത്തത് യാത്രക്കാർക്ക് വലക്കുന്നു. തോപ്പുംപടി കണ്ണമാലി ബസ് സ്റ്റോപ്പ്, ഹാർബർ ബസ് സ്റ്റോപ്പ്, കെഎസ്ആർടിസി സ്റ്റോപ്പ്, ഇടക്കൊച്ചി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എന്നിവയാണ് സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ നീക്കം ചെയ്തിട്ട് മാസങ്ങളായെങ്കിലും ഇവ തിരികെ സ്ഥാപിക്കാത്തത് യാത്രക്കാരെ വലക്കുകയാണ്.
കടുത്ത വേനലിലും മഴയിലും റോഡിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർക്ക്. കൊച്ചിയുടെ ഹൃദയ ഭാഗമായ തോപ്പുംപടിയിൽ നിന്ന് നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്ന് പുന:സ്ഥാപിക്കുമെന്ന ചോദ്യത്തിന് മുൻപിൽ അധികൃതർ ഒഴിഞ്ഞു മാറുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടിയന്തിരമായി പുന:സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.