പ്രചോദന്‍-2025 വനിതാ സമ്മേളനം നാളെ
1539770
Saturday, April 5, 2025 4:14 AM IST
പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആന്‍ഡ് വനിതാ യൂണിയന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രചോദന്‍ 2025 ഏകദിന വനിതാ സമ്മേളം ഞായറാഴ്ച രാവിലെ 9.30-ന് എന്‍എസ്എസ് കരയോഗം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. കെ. ശ്രീശകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ജി. നാരായണന് നായര്‍ അധ്യക്ഷത വഹിക്കും. അഡ്വ. സിന്ധു ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
താലൂക്ക് വ്യവസായ വകുപ്പ് ഓഫീസര്‍ ജി. രേഷ്മ പദ്ധതി വിശദീകരിക്കും. സംരംഭകത്വത്തിലൂടെ വനിതാസമാജം അംഗങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചോദന്‍ 2025 സംഘടിപ്പിക്കുന്നത്.