ലഹരി വിമുക്ത കൊച്ചി: സംഘാടക സമിതി രൂപീകരിച്ചു
1539763
Saturday, April 5, 2025 4:14 AM IST
മരട്: ലഹരിക്കെതിരെ വിവിധ വിഭാഗം ജനങ്ങളെ അണിനിരത്തി വിപുലമായ കാമ്പെയ്ൻ സംഘടിപ്പിക്കുന്നതിനായി ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈബി ഈഡൻ എംപി ചെയർമാനായി സംഘാടക സമിതി രൂപികരിച്ചു.
കെ. ബാബു എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഭഗത് സോക്കർ ക്ലബ് പ്രസിഡന്റ് പി.ഡി.രാജേഷ് അധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി. ചന്ദ്രൻ, മരട് നഗരസഭ സ്ഥിരം സമിതിയധ്യക്ഷന്മാരായ ബേബി പോൾ, റിനി തോമസ്, ബിനോയ് ജോസഫ് , മരട് സബ് ഇൻസ്പക്ടർ വി. വിനോദ്, സി.വി. സീന തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരി മരുന്ന് വ്യാപനത്തിനെതിരെ പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ തുടർച്ചയായ കാന്പെയ്നുകൾ, ബോധവത്കരണ ക്ലാസുകൾ, വീടുകൾ കയറിയുള്ള പ്രചരണങ്ങൾ, ഫുട്ബോൾ മൽസരങ്ങൾ, കലാപരിപാടികൾ, മാരത്തോൺ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.