ഫാമിലി അപ്പോസ്തലേറ്റ് കോതമംഗലം രൂപത കണ്വൻഷൻ നാളെ
1539469
Friday, April 4, 2025 5:00 AM IST
മുവാറ്റുപുഴ: ഫാമിലി അപ്പോസ്തലേറ്റ് കോതമംഗലം രൂപത കണ്വൻഷൻ നാളെ രാവിലെ 9.30 മുതൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൻ ഉദ്ഘാടനം നിർവഹിക്കും. ഫാ. റോയി കണ്ണൻചിറ ക്ലാസ് നയിക്കും. രൂപത പ്രസിഡന്റ് ഡിഗോൾ കൊളംബേൽ അധ്യക്ഷത വഹിക്കും.
രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ മുഖ്യപ്രഭാഷണം നടത്തും. ലോറൻസ് ഏനാനിക്കൽ, ജോളി കുന്പാട്ട് തുടങ്ങിയവർ പ്രസംഗിക്കും. രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കും. രൂപത, ഫൊറോന ഭാരവാഹികൾ നേതൃത്വം നൽകും.