പോക്സോ കേസ്: പ്രതി ഒന്നര വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
1539162
Thursday, April 3, 2025 4:33 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വര്‍ഷത്തിനുശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശി സുഹൈല്‍ (27)നെയാണ് പിടികൂടിയത്. 2022ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
2023ല്‍ പോലീസ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. തുടർന്ന് കോടതി പ്രതിക്കെതിരെ ഓപ്പണ്‍ എന്‍ഡഡ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ലുക്ക്ഔട്ട് നോട്ടീസും.
ഇന്റര്‍പോളിന്റെ സഹായത്തോടെ മൂവാറ്റുപുഴ സിഐ ബേസില്‍ തോമസ്, എസ്ഐമാരായ എം.പി. ദിലീപ് കുമാര്‍, എം.എം. ഉബൈസ്, എസ്സിപിഒ ധനേഷ് ബി. നായര്‍ എന്നിവരാണ് പ്രതിയെ അബുദാബിയിലെത്തി കസ്റ്റഡിയിലെടുത്തത്.