കുസാറ്റിൽ പ്രഫ. എം.വി. പൈലി അനുസ്മരണ പ്രഭാഷണം ഇന്ന്
1539132
Thursday, April 3, 2025 4:03 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായിരുന്ന പ്രഫ. എം.വി പൈലിയുടെ സ്മരണാർഥം പ്രഭാഷണം സംഘടിപ്പിക്കുന്നു.
കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിന് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും. മാനേജ്മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എംബിഎ വിദ്യാർഥിയും ഛത്തീസ്ഗഡ് മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. സുനിൽ കുമാർ ആണ് പ്രഫ. എം.വി. പൈലി അനുസ്മരണ പ്രഭാഷണം നടത്തുന്നത്.