കഥാമത്സരവിജയികള്ക്ക് സമ്മാനങ്ങള്‍ നല്കി
1539139
Thursday, April 3, 2025 4:03 AM IST
കൊച്ചി: ലളിതാംബിക അന്തര്‍ജനം സെന്ററും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച കഥാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഷെരീഫ് നെടുമങ്ങാട് രചിച്ച 'അയാള്‍ കരയുകയായിരുന്നു' എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം.
ധന്യ രാജേഷ് രചിച്ച പൊള്ളിക്കുന്ന സൂര്യന്മാര് എന്ന കഥയ്ക്ക് രണ്ടാം സമ്മാനവും സാബു തോമസ് രചിച്ച 'മഞ്ഞ റോസാപൂക്കള്‍', സവിത രമേഷ് രചിച്ച 'തീരം തേടുന്നവര്‍' എന്നീ കഥകള്‍ മൂന്നാം സമ്മാനവും നേടി.
7,000, 5,000, 3,000 എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ചന്ദ്രമതി കാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും നല്കി.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ.പി. കലാവതി, മണി കൃഷ്ണന്, വിനോദ് കൃഷ്ണ, അഗത കുര്യന്, തനുജ ഭട്ടതിരി, ജിഷ കെ. റാം എന്നിവര്‍ പ്രസംഗിച്ചു.