സ്വാഗതസംഘം രൂപീകരിച്ചു
1539148
Thursday, April 3, 2025 4:16 AM IST
കോതമംഗലം: വികസിത ഭാരതം പാപ്പരത്ത രാജ്യമായി മാറുന്ന സ്ഥിതിയാണ് ഇന്ത്യയിൽ നിലവിലുള്ളതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം കമലാ സദാനന്ദൻ. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: കമല സദാനന്ദൻ, കെ.കെ. അഷറഫ്, കെ.എം. കമാൽ, ആദർശ് സുകുമാരൻ, രഘുത്തമൻ, കെ.പി. ജയചന്ദ്രൻ (രക്ഷാധികാരികൾ), കെ.എം. ദിനകരൻ (ചെയർമാൻ), എൻ. അരുണ്‍, പി.കെ. രാജേഷ്, ടി. രഘുവരൻ, ശാരദ മോഹനൻ, താര ദിലീപ്, എ. ഷംസുദ്ദീൻ, പി.എ. അയ്യൂബ് ഖാൻ, സി.എ. ഫയാസ്,
സി.എ. ഷെക്കീർ, എലിസബത്ത് അസീസി (വൈസ് ചെയർമാൻമാർ), ഇ.കെ. ശിവൻ (ജനറൽ കണ്‍വീനർ), ശാന്തമ്മ പയസ്, കെ.എൻ. സുഗതൻ, കെ.എ. നവാസ്, എം.എം. ജോർജ്, രാജേഷ് കാവുങ്കൽ, ഡിവിൻ കെ. ദിനകരൻ, കെ.ആർ. റെനീഷ്, എസ്. ഗോവിന്ദ്, ഹുസൈൻ പുതുവന (ജോയിന്റ് കണ്‍വീനർമാർ), പി.ടി. ബെന്നി (ട്രഷറർ).