സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി
1539143
Thursday, April 3, 2025 4:16 AM IST
അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.
പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഏഴു ഗഡുക്ഷാമാശ്വാസം അവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ക്ഷാമാശ്വാസകുടിശികൾ ഉടൻ നൽകുക,
മയക്ക് മരുന്ന് വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച അങ്കമാലി സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ ധർണ മുൻസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ് അധ്യക്ഷത വഹിച്ചു.