കെസിവൈഎം പീഡാസഹനയാത്ര: പോസ്റ്റർ പുറത്തിറക്കി
1539131
Thursday, April 3, 2025 4:03 AM IST
കൊച്ചി: വിശുദ്ധവാരത്തോടനുബന്ധിച്ചു കെസിവൈഎം വരാപ്പുഴ അതിരൂപത സമിതി നടത്തുന്ന പീഡാ സഹനയാത്രയുടെ പോസ്റ്റർ വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമറ്റം പ്രകാശനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ പോസ്റ്റർ ഏറ്റുവാങ്ങി.
അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, സിസ്റ്റർ ഐറിസ്, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഓശാന ഞായറാഴ്ച വൈകുന്നേരം ആറിനാരംഭിക്കുന്ന പീഡാസഹനയാത്രയ്ക്കു വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ എന്നിവർ നേതൃത്വം നൽകും.