"സമന്വയം' കുടുംബ സംഗമം സംഘടിപ്പിച്ചു
1539144
Thursday, April 3, 2025 4:16 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന വായനശാല പ്രവർത്തകരുടെ കുടുംബ സംഗമം "സമന്വയം' സംഘടിപ്പിച്ചു.
സിനിമാതാരം അമൃതവർഷിണി ഉദ്ഘാടനം ചെയ്തു. വായനശാലകൾക്കനുവദിച്ച വിവിധ ഉപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, വാർഡംഗങ്ങളായ പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, കെ.കെ. സിജു, രജനി മനോഷ്, മിനി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
കണയന്നൂർ താലൂക്കിലെ ഏറ്റവും മികച്ച വായനശാലയായി തെരഞ്ഞെടുക്കപ്പെട്ട അമ്പാടിമല ഗ്രാമീണ വായനശാലയ്ക്ക് പുരസ്കാരം നൽകി.