സഹൃദയ പുരസ്കാരം ഫാ. ഡേവിസ് ചിറമേലിന്
1539141
Thursday, April 3, 2025 4:16 AM IST
ആലുവ: സംഗീതത്തോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സഹൃദയ സംഗീത കാരുണ്യവേദി 18-ാം വർഷത്തിലേക്ക്. ആഘോഷ പരിപാടികൾ ആറിന് വൈകിട്ട് നാലിന് ആലുവ എഫ്ബിഒഎ ഹാളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ 10,001 രൂപയും ഫലകവും അടങ്ങുന്ന സഹൃദയ പുരസ്കാരം ഫാ. ഡേവിസ് ചിറമലിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം ഡബ്ലിംഗ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ നിർവഹിക്കും.
നാടക രംഗത്തെ മികവിന് സുമേഷ് സ്മാരക പുരസ്കാരം അമ്പാട്ട് അശോകന് നൽകും. 30 പേർക്ക് ചികിത്സാ സഹായവും15 വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകും. ലളിതഗാന മത്സര വിജയിക്ക് സമ്മാനം നൽകും.