മീനഭരണി മഹോത്സവം
1539153
Thursday, April 3, 2025 4:27 AM IST
മൂവാറ്റുപുഴ: മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും പൊങ്കാലയും ഭക്തിസാന്ദ്രമായി. പള്ളിയുണർത്തലോടെയാണ് മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം മലർ നിവേദ്യം, അഷ്ടദ്രവ്യഗണപതിഹോമം ഉഷപൂജയും പൊങ്കാലയും നടന്നു.
ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നന്പൂതിരി മുഖ്യകർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ഇടമന ഇല്ലത്ത് മഹേഷ് നന്പൂതിരി പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ദേവിയ്ക്ക് പൊങ്കാല സമർപ്പിക്കുന്നതിനായി എത്തിയത്.