പള്ളിപ്പുറം പഞ്ചായത്തിൻെ പഴയ ഓഫീസ് കെട്ടിടം : സൗജന്യമായി നൽകിയ നടപടി; വിശദീകരണം തേടി ഓംബുഡ്സ്മാൻ
1539138
Thursday, April 3, 2025 4:03 AM IST
വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടം വാടക വാങ്ങാതെ ഉപയോഗിക്കാൻ നൽകിയതിലും, വൈദ്യുതി ബില്ലും, വെള്ളക്കരവും പഞ്ചായത്തുതന്നെ അടച്ചു കൊടുക്കുന്നു എന്നതിലുമുള്ള പരാതിയിൽ ഓംബുഡ്സ്മാൻ പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണപക്ഷം സ്വജനപക്ഷപാതം കാണിച്ച് സ്വന്തം പാർട്ടി അനുഭാവികളും പ്രവർത്തകരുമായവർക്ക് സൗജന്യമായി കെട്ടിടം നൽകി എന്നാരോപിച്ച്പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എഫ്. വിൽസൺ നൽകിയ പരാതിയിലാണ് നടപടി.
സർക്കാർ കെട്ടിടങ്ങൾ വാടകയില്ലാത കൊടുക്കാൻ എതെങ്കിലും നിയമത്തിൽ പറയുന്നുണ്ടെങ്കിൽ ആ നിയമം സംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും ഓംബുഡ്സ്മാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ കെട്ടിടം വാടക വാങ്ങാതെ നൽകിയ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.