കൺവൻഷൻ സെന്റർ ഉദ്ഘാടനം
1539133
Thursday, April 3, 2025 4:03 AM IST
പട്ടിമറ്റം: ചെങ്ങര ചിറങ്ങര മുസ്ലിം ജമാഅത്തിന്റെ കീഴിൽ ആരംഭിച്ച മിംസ് കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഇന്ന് വൈകുന്നേരം ഏഴിന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബെന്നി ബഹനാൻ എംപി, പി.വി. ശ്രീനിജൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കോ ഓർഡിനേറ്റർ ടി.വി. പരീത്, മഹല്ല് പ്രസിഡന്റ് എൻ.എ. ജമാൽ, ജനറൽ സെക്രട്ടറി ടി.കെ. സെയ്തു, ട്രഷറർ എൻ. കെ. അസൈനാർ തുടങ്ങിയവർ പങ്കെടുത്തു.