വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സിഎ ബോധവത്ക്കരണ സെമിനാർ
1539135
Thursday, April 3, 2025 4:03 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അഞ്ചിന് സിഎ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. എറണാകുളം ദിവാന്‍സ് റോഡിലെ ഐസിഎഐ ഭവനില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്.
പ്ലസ് ടു പാസാവുകയോ പ്ലസ് ടു പരീക്ഷ എഴുതുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ഏഴുമുതല്‍ പുതിയ ഫൗണ്ടേഷന് ബാച്ച് ആരംഭിക്കും.
നാലു മാസം കാലാവധിയുള്ള ഫൗണ്ടേഷന് ബാച്ച് രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് നാലര വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330885021, 0484 2362027 എന്നീ നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.