സൗത്ത് സോൺ സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
1539134
Thursday, April 3, 2025 4:03 AM IST
പറവൂർ: പുത്തൻവേലിക്കരയിൽ 53-ാമത് സൗത്ത് സോൺ സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. വി.എ. മൊയ്തീൻ നൈന അധ്യക്ഷനായി.
ആദ്യ മത്സരത്തിൽ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി കോട്ടയം വിജയിച്ചു. സ്കോർ 25-18, 25-17, 25-16. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്തംഗം എ.ആർ. ശ്രീജിത്ത്, പി.വി. കൃഷ്ണേന്ദു, ടി.എസ്. നിക്സൻ, ടി.ആർ. ബിന്നി എന്നിവർ സംസാരിച്ചു.
ഇന്ന് വൈകീട്ട് അഞ്ചിന് വനിതകളുടെ മത്സരത്തിൽ കോട്ടയം എറണാകുളത്തേയും തിരുവനന്തപുരം പത്തനംതിട്ടയേയും നേരിടും. പുരുഷവിഭാഗം സെമി ഫൈനൽ മത്സരവും ഇന്നു നടക്കും.