പാലക്കുഴ പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1539155
Thursday, April 3, 2025 4:27 AM IST
പാലക്കുഴ: പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പഞ്ചായത്തിലെ വനിത കാന്റീൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിച്ചു.