ഐഡി കാർഡ് വിതരണം ചെയ്തു
1539152
Thursday, April 3, 2025 4:27 AM IST
മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല വാഴക്കുളം യൂണിറ്റിന്റെ ഐഡി കാർഡ് വിതരണവും ഓണ്‍ലൈൻ ഫാൻസിഡ്രസ് മത്സരത്തിലെ സമ്മാന വിതരണവും നടത്തി. വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ നടത്തിയ യോഗം എകെപിഎ സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വാഴക്കുളം യൂണിറ്റ് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ഐഡി കാർഡ് യൂണിറ്റിലെ മുതിർന്ന അംഗം രാമചന്ദ്രൻ സംസ്ഥാന സെക്രട്ടറിയിൽനിന്ന് ഏറ്റുവാങ്ങി.
എകെപിഎ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.പി. നജീബ് ഓണ്‍ലൈൻ ഫാൻസിഡ്രസ് മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും മൂവാറ്റുപുഴ മേഖലാ സെക്രട്ടറി ടോമി സാഗ സംഘടന വിശദീകരണവും നടത്തി.