പഴക്കടയില്‍ നിന്ന് 2.75 ലക്ഷം മോഷ്ടിച്ചു; ആസാം സ്വദേശി അറസ്റ്റില്‍
1539163
Thursday, April 3, 2025 4:33 AM IST
കൊച്ചി: പഴക്കടയില്‍ നിന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ച ശേഷം സ്വദേശത്തേക്ക് മുങ്ങിയ യുവാവിനെ ആസാമില്‍ നിന്ന് അറസ്റ്റുചെയ്തു. എറണാകുളം ബ്രോഡ്വേയിലെ പഴക്കടയിലെ ജീവനക്കാരനായ ആസാം സ്വദേശി മുഹമ്മദ് ഫൈസലിനെ(26)യാണ് സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മൂന്നാഴ്ച മുമ്പ് കടയില്‍ നിന്ന് രണ്ടേ മുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ചശേഷം ഇയാള്‍ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. പ്രതിയെ അവിടെ കോടതിയില്‍ ഹാജരാക്കി. ജാമ്യം ലഭിച്ചു.