പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് കാന്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കി
1539151
Thursday, April 3, 2025 4:27 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് വിദ്യാർഥികൾ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് കാന്പസിനെ പ്ലാസ്റ്റിക് വിമുക്തമാക്കി. വിദ്യാർഥികളുടെ നേതൃത്വത്തിൽ പേനകൾ ശേഖരിച്ച് പ്രിൻസിപ്പൽ ജോജു ജോസഫിന് കൈമാറി.
സീനിയർ പ്രിൻസിപ്പൽ ഫാ. ജോണ് എർണ്യാകുളത്തിൽ പ്ലാസ്റ്റിക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മൂവായിരത്തോളം പേനകളാണ് കാന്പസിൽനിന്ന് ശേഖരിച്ചത്.