ട്രഷറികൾക്ക് മുന്നിൽ ധർണ നടത്തി
1539147
Thursday, April 3, 2025 4:16 AM IST
കോതമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി അവകാശ നിഷേധത്തിനെതിരെ ട്രഷറികൾക്ക് മുന്പിൽ ധർണ സംഘടിപ്പിച്ചു. സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധിക്കു കാരണം പെൻഷൻകാർ മരിക്കാത്തതാണെന്നു പറയുന്ന സർക്കാർ നിലപാട് അപലപനീയമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ അനുവദിക്കുക, കുടിശിക ഉൾപ്പെടെ ക്ഷാമാശ്വാസം അനുവദിക്കുക, ഒപിയും ഓപ്ഷനും ഉറപ്പുവരുത്തി മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുക,
ആശാ പ്രവർത്തകരുടെ അവകാശങ്ങൾ അനുവദിച്ച് സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എം. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ. അലിക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.