യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാർക്ക് 2000 രൂപ വീതം അധികം നൽകും
1539157
Thursday, April 3, 2025 4:27 AM IST
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലും ആശ വർക്കർമാർക്കു പ്രതിമാസ ഓണറേറിയം 2000 രൂപ വീതം അധികമായി നൽകുമെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ജില്ലയിലെ 48 ഗ്രാമപഞ്ചായത്തുകളിലും എട്ടു മുനിസിപ്പാലിറ്റികളിലും സേവനം ചെയ്യുന്ന ആശ വർക്കർമാർക്കു ഇതിന്റെ പ്രയോജനം ലഭിക്കും.
1820 തദ്ദേശ സ്വയംഭരണ വാർഡുകളിലും ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.