ലൂർദ് ആശുപത്രിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
1539137
Thursday, April 3, 2025 4:03 AM IST
കൊച്ചി: ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രി, ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ നേതൃത്വത്തില്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി (ഇഎസ്എസ്എസ്) സഹകരിച്ച് സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.
ഇഎസ്എസ്എസ് ഹാളില്‍ നടന്ന ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണവും പരിശീലന പരിപാടിയും എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. അനൂപ് വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.
ഇഎസ്എസ്എസ് ഡയറക്ടര്‍ റവ.ഡോ. ആന്റണി സിജന് മണുവേലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സ് മേധാവി ഡോ. റിങ്കു തരേസ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഓട്ടിസം, ഓട്ടിസം ബാധിതരുടെ പരിചരണം, സാമൂഹ്യ ഉള്‍ചേര്‍ക്കല്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരിശീലനത്തില്‍ ലൂര്‍ദ് ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ മിന്നു ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. റോഷന് നെയ്ശേരി,
ലൂര്‍ദ് ആശുപത്രി കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. എന്‍.എ.മനു, കരുണ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിമല്‍ ഗ്രേസ്, എറണാകുളം ഓട്ടിസം ക്ലബ് കോ-ഫൗണ്ടര്‍ ദീപ്തി മാത്യൂസ് എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന്റെ ഭാഗമായി സിദ്ധി സദന് ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്കിറ്റും അരങ്ങേറി.