പാതിവില തട്ടിപ്പ് : അനന്തു സ്കൂട്ടര്‍ ഷോറൂമുകളില്‍ നിന്നും കമ്മീഷന് കൈപ്പറ്റി
1516231
Friday, February 21, 2025 3:58 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍ നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് അയ്യായിരം രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴു കോടിയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്.
അതിനെ അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്തു ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍ നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും.