എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
1516236
Friday, February 21, 2025 3:58 AM IST
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. മട്ടാഞ്ചേരി പുതിയ റോഡ് വാട്ടര്‍ ടാങ്കിന് സമീപം പറമ്പാത്തുശേരി ഷഫീഖ് (27), പള്ളുരുത്തി പെരുമ്പടപ്പ് ജേക്കബ് റോഡ് കുരിക്കുഴി വീട്ടില്‍ നഹാസ് (24) എന്നിവരെയാണ് തോപ്പുംപടി പോലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ വന്ന പ്രതികള്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നും 2.62 ഗ്രാം എംഡിഎംഎയും 2.15 ദ്രാം കഞ്ചാവും പിടിച്ചെടുത്തു.
തോപ്പുംപടി പോലീസ് ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.