അനധികൃത താമസം : ബംഗ്ലാദേശ് സ്വദേശികള്‍ക്ക് തടവുശിക്ഷ
1516235
Friday, February 21, 2025 3:58 AM IST
കൊച്ചി: അനധികൃതമായി കേരളത്തില്‍ താമസിച്ച ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു വര്‍ഷം തടവ്.
ബംഗ്ലാദേശ് ബഗര്‍ഹട്ട് സ്വദേശിയായ അല്‍ അമീന് ഷേക്ക്, ഇയാളുടെ ഭാര്യ ജോസ്ന അക്തര്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ്( സാമ്പത്തിക കുറ്റങ്ങള്‍) കോടതി രണ്ടു വര്‍ഷം തടവിനും 10000 രുപ പിഴ അടക്കാനും ശിക്ഷിച്ചത്. 2023 ഡിസംബറിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്.
കൊച്ചിന് ഷിപ്പ്യാര്ഡില് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി അതിക്രമിച്ചു കടന്ന അല്‍ അമീന് ഷേക്കിനെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവേയാണ് ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് അറിയുന്നത്.
തുടര്‍ന്ന് ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അല്‍ അമീന് ഷെയ്ക്കിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്കും ജോസ്ന അക്തറിനെ വിയ്യുര്‍ വനിതാ ജയിലേക്കും മാറ്റി.