കാപ്പ ചുമത്തി ജയിലിലടച്ചു
1516234
Friday, February 21, 2025 3:58 AM IST
തൃപ്പൂണിത്തുറ: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയായ തിരുവാങ്കുളം കോണോത്തറ വീട്ടിൽ കൃഷ്ണനുണ്ണി(28, മാണിക്യൻ)യെയാണ് കളക്ടറുടെ ഉത്തരവ് പ്രകാരം ഹിൽപാലസ് പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചത്.