നൂറുമേനി നെല്ലു വിളയിച്ച് നൂറേക്കർ
1516255
Friday, February 21, 2025 4:20 AM IST
നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ഉൾപ്പെടുന്ന കതിരക്കുറ പാടശേഖരത്തിൽ 30 വർഷത്തിലധികമായി കാടു പിടിച്ചു തരിശ് കിടന്നിരുന്ന പാടം കതിരണിയുന്നു.
100 ഏക്കർ വരുന്ന ഭൂമിയിൽ ഗ്രാമ പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും കുട്ടനാട് ഹരിത നെൽകർഷക സംഘവും ചേർന്നാണ് കൃഷി ഇറക്കിയിരിക്കുന്നത്. വർഷങ്ങളായുള്ള സ്വപ്നം ആണ് പൂവണിയുന്നത്.
തുടക്കത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് വിത്ത് പാകി പാടം 100 മേനി കതിരണിഞ്ഞു.
ഇന്ന് അൻവർ സാദത്ത് എംഎൽഎ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹായം ലഭ്യമാക്കിയാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്.