പ്രതിഷേധയോഗം ചേർന്നു
1516249
Friday, February 21, 2025 4:20 AM IST
ആലുവ: വാഴക്കുളം-തേവയ്ക്കൽ ഏഴ് കിലോമീറ്റർ ഗ്രാമീണ ഹൈവേ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു.
നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും പദ്ധതി ഇഴയുന്നതിൽ യോഗം പ്രതിഷേധിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീകുട്ടൻ മുതിരക്കാട്ടുമുകൾ അധ്യക്ഷത വഹിച്ചു.