വോളിബോൾ ടൂർണമെന്റിനു തുടക്കമായി
1516243
Friday, February 21, 2025 4:12 AM IST
ആലുവ: മോൺ. അഗസ്റ്റിൻ മാവേലി മെമ്മോറിയൽ അഖില കേരള വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് സേവ്യേഴ്സ് കോളജിൽ തുടക്കമായി. മൂത്തൂറ്റ് വോളിബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. മാനേജർ സിസ്റ്റർ ചാൾസ്, ഡോ. സിസിലി പേളി അലക്സ് എന്നിവർ പ്രസംഗിച്ചു.
ആതിഥേയരായ സെന്റ് സേവ്യേഴ്സ് കോളജും മാഞ്ഞാലി എസ് എൻജി സിറ്റി കോളജും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ സെന്റ് സേവ്യേഴ്സ് കോളജ് വിജയികളായി. സ്കോർ 25-17, 25-11.