ഭഗത് സോക്കർ കപ്പ്: കിക്കോഫ് നാളെ
1516254
Friday, February 21, 2025 4:20 AM IST
മരട്: ഭഗത് സോക്കർ കപ്പ് അഖില കേരള ഫുട്ബോൾ ടുർണമെന്റ് മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നാളെ തുടങ്ങും. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന സെവൻസ് ടൂർണമെന്റിന് തുടക്കം കുറിച്ച് വൈകിട്ട് 6.30ന് സംഘാടക സമിതി ചെയർമാൻ ആന്റണി ആശാംപറമ്പിൽ പതാകയുയർത്തും.
ഷൈജു ദാമോദരൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എട്ട് രജിസ്ട്രേഡ് ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് ഭഗത് സോക്കർ എവർ റോളിംഗ് ട്രോഫിയും ജയൻ മാഷ് മെമ്മോറിയൽ സ്ഥിരം ട്രോഫിയും കാഷ് അവാർഡും,
റണ്ണർ അപ്പിന് കെ.കെ. സാനപ്പൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും നൽകും. ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് മത്സരമാരംഭിക്കും. 26ന് വൈകുന്നേരം ഏഴിനാണ് ഫൈനൽ.