കൃത്യതാ കൃഷിക്ക് തുടക്കം കുറിച്ച് ഒക്കല്‍ സഹ. ബാങ്ക്
1516241
Friday, February 21, 2025 4:12 AM IST
പെരുമ്പാവൂര്‍: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും ഒക്കല്‍ കൃഷി ഭവന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിളകളില്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കൃത്യതാ കൃഷിക്ക് ഒക്കല്‍ സഹ. ബാങ്കില്‍ തുടക്കമായി.
ശാസ്ത്രീയമായി കൃഷിയിടം തയാറാക്കി അടിവളങ്ങളും ജൈവ വളവും നല്കിയ ശേഷം തുള്ളിനന സമ്പ്രദായത്തിലൂടെ വെള്ളവും വളവും നല്‍കുകയും പ്ലാസ്റ്റിക്ക് പുതയിടീലും അനുവര്‍ത്തിക്കുന്ന രീതിയാണ് കൃത്യതാ കൃഷി.
നാല് വ്യത്യസ്ത ഇനം തണ്ണിമത്തനും പൊട്ടുവെള്ളരിയുമാണ് നൂതന മാര്‍ഗത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. കൃഷി സമൃദ്ധി പദ്ധതി ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. തങ്കച്ചന് അധ്യക്ഷത വഹിച്ചു.