അങ്കമാലി സെന്റ് ആൻസ് കോളജ് വീടു നിർമിച്ചു നൽകി
1516250
Friday, February 21, 2025 4:20 AM IST
അങ്കമാലി: അങ്കമാലി സെന്റ് ആൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സെന്റ് ആൻസ് കോളജ് സ്ഥാപകരായ കുര്യൻ പാറയ്ക്കലിന്റെയും ത്രേസ്യക്കുട്ടി കുര്യന്റെയും സ്മരണാർഥം വീടു നിർമിച്ചു നൽകി.
കിടങ്ങൂർ തുറവൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണു വീടു നൽകിയത്. സെന്റ് ആൻസ് കോളജ് ചെയർമാൻ സി.എ. ജോർജ് കുര്യൻ പാറയക്കൽ, തുറവൂർ പഞ്ചായത്ത് മെമ്പർ എം.എസ്. ശ്രീകാന്തിന് താക്കോൽ കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ പ്രഫ. കെ.കെ. ഉണ്ണികൃഷ്ണൻ ,
കോളേജ് എംജി യുജി പി നോഡൽ ഓഫീസർ ലെഫ്റ്റ്നന്റ് ആഷ്ന ഗോപാൽ, ജനറൽ കോ ഓർഡിനേറ്റർ അസി. പ്രഫ. അമ്പിളി ഗോപാൽ, സ്റ്റാഫ് സെക്രട്ടറി അസി. പ്രഫ. എ.ആർ. രശ്മി മോൾ, കോളജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.