മോൺ. ലോറൻസ് പുളിയനത്തിന്റെ ചരമവാർഷികം : നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു
1516240
Friday, February 21, 2025 4:12 AM IST
ഇടക്കൊച്ചി: ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ 64 -ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന നേർച്ച സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. രാവിലെ 11ന് ആരംഭിച്ച സദ്യ രാത്രി 10 വരെ നീണ്ടു.
ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിൽ കൊച്ചി രൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ നേർച്ചസദ്യ ആശീർവദിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സമൂഹബലിയും തുടർച്ചയായി ഓരോ മണിക്കൂറിലും ദിവ്യബലിയും നടന്നു. മോൺ. ഷൈജു പര്യാത്തുശേരി സഹ കാർമികനായി.
വൈകിട്ട് ഇടക്കൊച്ചി പാമ്പായിമൂല സെന്റ് മേരീസ് പള്ളിയിൽ നിന്ന് ദൈവദാസന്റെ കബറി
ടത്തിലേക്ക് റീത്ത് സമർപ്പണ റാലിയും തുടർന്ന് പള്ളിയങ്കണത്തിൽ അനുസ്മരണ സമ്മേളനവും നടന്നു.
വികാരി റവ. ഡോ. മരിയൻ ജോസഫ് അറക്കൽ, ഫാ. ജോസ് കണ്ടനാട്ടുതറ, ഫാ. ആന്റണി കാളിപറമ്പിൽ, ഫാ. റാഫി പര്യാത്തുശേരി, ഫാ. ഗബ്രിയേൽ, ഫാ. ഫ്രാൻസിസ് കോതകത്ത്, ഫാ. ജേക്കബ് കയ്യാല, ഫാ. അരുൺ മാത്യു തൈപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
കൗൺസിലർമാരായ ഷീബാലാൽ, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ഭാരവാഹികളായ ജെൻസൺ റൊസാരിയോ, ഫ്രാൻസിസ് തോട്ടുവേലിൽ, സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, ബോണി മെൻഡസ് തുടങ്ങിയവർ പങ്കെടുത്തു.