മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനു മുന്നിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം
1516253
Friday, February 21, 2025 4:20 AM IST
ഏലൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും വ്യവസായശാല പ്രതിനിധികളുമായി നടത്തുന്ന അവലോകന യോഗങ്ങളിൽ പരിസ്ഥിതി പ്രവർത്തകരെ ഉൾപെടുത്താത്തതിൽ പ്രതിഷേധിച്ച് ബോർഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
വ്യവസായശാലാ പ്രതിനിധികളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തുന്ന അവലോകന യോഗം മലിനീകര ണത്തിന്റെ യഥാർഥ ഉറവിടം അഞ്ജാതമാക്കി നിലനിർത്താനുള്ള അവസരമായി മാറ്റുന്നു.
അവലോകന യോഗങ്ങളിൽ നാട്ടുകാരായ പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയച്ച് നദീ സംരക്ഷണ സമിതിയും പരിസ്ഥിതി പ്രവർത്തകരും ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
നദീ സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ആക്ഷൻ ഫോഴ്സ് സെക്രട്ടറി ഷിബു മാനുവൽ മുഖ്യപ്രഭാഷണം നടത്തി.