മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ
1516244
Friday, February 21, 2025 4:12 AM IST
അങ്കമാലി: മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് വൈകുന്നേരം 5.30 ന് വികാരി ഫാ. തോമസ് കരിയിൽ കൊടിയേറ്റും.
തുടർന്ന് കുർബാന പ്രദക്ഷിണം. ഏഴിന് മുവാറ്റുപ്പുഴ എയ്ഞ്ചൽ വോയസിന്റെ ഗാനമേള. നാളെ രാവിലെ 6.30 ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ. കുർബാന, പ്രസംഗം. തുടർന്ന് വീടുകളിലേയ്ക്ക് അമ്പെഴുന്നള്ളിക്കൽ.
വൈകിട്ട് ലൈറ്റ് ഷോ, വാദ്യമേളങ്ങളുടെ കലാശക്കൊട്ട്. ഞാറാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനം. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. തുടർന്ന് പ്രദക്ഷിണം. ഫ്യൂഷൻ. തിങ്കൾ മരിച്ചവരുടെ ഓർമ ദിനം, സെമിത്തേരി സന്ദർശനം.