മ​ല​യാ​റ്റൂ​ർ: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നും അ​മ്പ് തി​രു​നാ​ളി​നും വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 5.30നുള്ള കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് കൊ​ടി​യേ​റ്റും. വൈ​കിട്ട് 7.30 ന് ​ഓ​ച്ചി​റ തി​രു അ​ര​ങ്ങ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം ആ​കാ​ശം വ​ര​ക്കു​ന്ന​വ​ർ ഉ​ണ്ടാ​യി​രി​ക്കും.