നവീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു
1515485
Wednesday, February 19, 2025 3:29 AM IST
കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കര്‍ഷക റോഡ്, അംബേദ്കര്‍ റോഡ്, ചര്‍ച്ച് റോഡ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന് ഓണ്‍ലൈനായി നിര്‍വഹിച്ചു. വടുതല ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.