വ്യവസായ മേഖലയിലെ പ്രശ്നപരിഹാരം കാന്പസുകളില്‍ നിന്ന്: മന്ത്രി പി.രാജീവ്
1515482
Wednesday, February 19, 2025 3:29 AM IST
കൊച്ചി: വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാവുന്ന വിധത്തില്‍ കേരളത്തിലെ കാന്പസുകള്‍ മാറുന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സ്റ്റാര്‍ട്ടപ്പ് റെവല്യൂഷന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാന്പസില് സ്ഥാപിച്ച ടാല്‍റോപിന്റെ ടെക്കീസ് പാര്‍ക്ക് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്നവേറ്റീവ് എഡ്യൂക്കേഷന്‍ എന്നിവയ്ക്കൊപ്പം അന്‍പതോളം എന്‍ജിനീയര്‍മാരുടെയും സംരംഭകരുടെയും മുഴുവന്‍ സമയ സേവനവും സ്റ്റാര്‍ട്ടപ്പ് റവല്യൂഷന്റെ ഭാഗമായി രാജഗിരി കാന്പസില് പ്രവര്‍ത്തനമാരംഭിച്ച ടെക്കീസ് പാര്‍ക്കില്‍ ലഭ്യമാവും.
രാജഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. ബെന്നി നല്ക്കര, രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. എം.ഡി. സാജു, ടാല്‍റോപ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, രാജഗിരി കോളജ് അസി. ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ്, ടാല്‍റോപ് സിഒഒ ജോണ്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.