യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി
1515416
Tuesday, February 18, 2025 10:35 PM IST
പോത്താനിക്കാട്: അടിവാട് എം.വി.ഐ.പി കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയിൽ പൈങ്കിളിയുടെ മകൻ ബിനു (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ അടിവാട് തെക്കേ കവലക്കു സമീപം എം.വി.ഐ.പി കനാലിൽ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായർ രാത്രി മുതൽ ബിനുവിനെ കാണാനില്ലായിരുന്നു.
വീടിനു സമീപത്തു കൂടി ഒഴുകുന്ന എം.വി.ഐ.പി കനാലിൽ വീണ് മരണം സംഭവിക്കുകയും മൃതദേഹം കനാലിലൂടെ ഒഴുകി അടിവാട് എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.