മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
1515415
Tuesday, February 18, 2025 10:35 PM IST
പള്ളുരുത്തി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല പള്ളിത്തോട് കുത്തിയതോട് പുന്നക്കൽ ആന്റണിയുടെ മകൻ ജെറോം (കുട്ടപ്പൻ-71) ആണ് മരിച്ചത്.
ജാക്കോവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മഹത്വം എന്ന വള്ളത്തിൽ ഇന്നലെ പുലർച്ചെ നാലോടെ ചെല്ലാനം ഹാർബറിൽ നിന്നാണ് ജെറോം ഉൾപ്പെടെ പതിനഞ്ച് പേർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. തീരത്തുനിന്നും ഒരു കിലോമീറ്റർ അകലെ ഏഴ് മണിയോടെ വള്ളത്തിൽ ജെറോം കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് വള്ളം ചെല്ലാനം പുത്തൻതോട് ഗ്യാപ്പിൽ അടുപ്പിച്ച് മുണ്ടംവേലി ജിഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് പള്ളിത്തോട് പള്ളി സെമിത്തേരിയിൽ.