ഇൻഡോർ സ്റ്റേഡിയവും കാർഷിക വിപണന കേന്ദ്രവും ആരംഭിക്കണമെന്ന്
1511287
Wednesday, February 5, 2025 4:45 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി-നെല്ലിക്കുഴി റോഡിൽ പായിപ്ര സ്കൂൾ ജംഗ്ഷനിൽ ഇൻഡോർ സ്റ്റേഡിയവും കാർഷിക വിപണന കേന്ദ്രവും ഷോപ്പിംഗ് കോപ്ലക്സും ആരംഭിക്കണമെന്ന് സിപിഐ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എ. സെയ്ദ് അധ്യക്ഷത വഹിച്ചു.