വാഹന മോഷ്ടാക്കള്‍ പിടിയില്‍
1511248
Wednesday, February 5, 2025 4:16 AM IST
കൊച്ചി: കടവന്ത്ര ഗാന്ധിനഗര്‍ കമ്മട്ടിപ്പാടം ഭാഗത്ത് സൗത്ത് സ്റ്റാര്‍ അനക്സ് ഫ്ലാറ്റിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി.
പത്തനംതിട്ട കോന്നി ഓട്ടുപാറ കിഴക്കേപ്പറമ്പില്‍ വീ്ട്ടില്‍ അനീഷ് മോന് (23), തിരുവനന്തപുരം ചിറയിന്‍കീഴ് അരയന്തുരുത്തികര സ്റ്റാന്ലിന് ഹൗസ് സ്റ്റാര്വിന് (24) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്.
കടവന്ത്ര ഇന്‍സ്പെക്ടര്‍ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.