നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
1511244
Wednesday, February 5, 2025 4:00 AM IST
കൊച്ചി: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മംഗളൂരു സ്വദേശിയും നിലവില്‍ കാസര്‍ഗോഡ് താമസക്കാരനുമായ മുഹമ്മദ് ബഷീറി(35)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയുടെ ചികിത്സാര്‍ഥം എറണാകുളത്ത് എത്തിയതായിരുന്നു കുടുംബം. പരിചയക്കാരനായ മുഹമ്മദ് ബഷീറും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഈ സമയത്താണ് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.