ലോക അർബുദ ദിനാചരണം
1511284
Wednesday, February 5, 2025 4:43 AM IST
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ലോക കാൻസർ ദിനവുമായി ബന്ധപ്പെട്ട് റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. എക്സിക്യൂട്ടീവംഗങ്ങളായ ജോർജ് ഏബ്രഹാം, രാജേഷ് പടന്നമാക്കിൽ, ജെയിംസ് മാത്യു, മാർഷൽ ചാത്തങ്കണ്ടം എന്നിവർ പങ്കെടുത്തു. ഡോ. രാഹുൽ പീറ്റർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡോ. ജെ. സിയോസ് കാൻസറിനെ കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. പിആർഒ ശ്രീരാജ് പ്രസംഗിച്ചു. ചടങ്ങിൽ 28 രോഗികൾക്ക് റെഡ് ക്രോസ് സൗജന്യമായി ഹൈജീനിക് കിറ്റ് വിതരണം ചെയ്തു.
കോലഞ്ചേരി: എംഒഎസ്സി നഴ്സിംഗ് കോളജിലെ മെഡിക്കൽ സർജിക്കൽ നഴ്സിംഗ് വിഭാഗവും എൻഎസ് എസും ഐക്യുഎസി യും ചേർന്ന് ലോക അർബുദ ദിനം ആചരിച്ചു. ഡോ. എസ്. സുനീഷ്, കണ്‍സൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസെടുത്തു.