തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ ആരംഭിച്ചു
1511265
Wednesday, February 5, 2025 4:23 AM IST
കൊച്ചി : ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജ് സംഘടിപ്പിക്കുന്ന പരിപാടികളിലെ നാഴികക്കല്ലായ തെരേസിയന്‍ ഗ്ലോബല്‍ എക്സ്പോ ആരംഭിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസത്തെയും തൊഴില്‍ വ്യാവസായിക മേഖലകളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയില്‍ വിവിധമേഖലകളിലെ വിഷയവിദഗ്ധര്‍ തൊഴില്ദായകര്, വ്യവസായ സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നൂതന ശാസ്ത്ര സാങ്കേതിക ആശയങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കുന്നു.
തിരിച്ചറിയല്‍ കാര്‍ഡുകളുള്ള സ്കൂള്‍-കോളജ് വിദ്യാര്ഥഇകള്ക്ക് പ്രവേശനം സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് 100രൂപ പ്രവേശനഫീസും പ്ലാനിറ്റോറിയം ഫീസ് 50 രൂപയുമാണ്. എക്സ്പോ ഇന്ന് സമാപിക്കും.