മദ്യപിക്കുന്നതിനിടെ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു
1511245
Wednesday, February 5, 2025 4:00 AM IST
പ്രതി പിടിയില്‍
കൊച്ചി: മദ്യപാനത്തിനിടെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ആന്ധ്ര സ്വദേശിയായ രംഗനാഥ് നായിക്കിനാണ് കുത്തേറ്റത്. ഇയാൾ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ആന്ധ്രാക്കാരനായ മല്ലികാര്‍ജുനെ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
പാലാരിവട്ടം ചക്കരപ്പറമ്പില്‍ അനസ് എന്ന ആളുടെ ഉടമസ്ഥതയിലുളള ആക്രി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് രംഗനാഥ് നായിക്കിന്റെ വയറ്റില്‍ കുത്തുകയായിരുന്നു.
സംഭവത്തിനുശേഷം അവിടെനിന്ന് മുങ്ങിയ പ്രതിയെ കലൂരില്നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.