പി. ആർ. ശ്രീജേഷിന് കിഴക്കന്പലത്ത് സ്വീകരണം
1511258
Wednesday, February 5, 2025 4:23 AM IST
കിഴക്കമ്പലം : ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും ഈ വർഷത്തെ പത്മഭൂഷൻ ജേതാവുമായ ഒളിംപ്യൻ പി. ആർ. ശ്രീജേഷിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആന്റണീസ് പബ്ളിക് സ്കൂൾ, സെന്റ് ആന്റണീസ് എൽപി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അന്റോണിയോ ഓപ്പൺ ഹാളിൽ സ്വീകരണം നൽകി.
പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ട സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് അരിയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ കോ ഓർഡിനേറ്റർ ഫാ. ഏബിൾ പുതുശേരി, സെന്റ് ജോസ്ഫ് സ്കൂൾ പ്രിൻസിപ്പാൾ കെ.കെ. സോയി,
ഹെഡ്മിസ്ട്രസ് മേയ്സി ജോസഫ്, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അഞ്ചു പ്രിയ, സെന്റ് ആന്റണീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക ജിജിമോൾ വിദ്യാർഥികൾ എന്നിവർ ചേർന്നായിരിന്നു ആഘോഷമൊരുക്കിയത്.